Wednesday, January 18, 2017

കണ്ടതും കേട്ടതും

1) " സൽമാൻ തോക്കുകൾ കൈ വശം വച്ചതിനു തെളിവില്ല"
ഉമ്മൻചാണ്ടി ആയിരുന്നു ജഡ്ജ് എന്ന് തോന്നുന്നു
2) "സൽമാൻ എയ്ഡ്സ് രോഗിയും പാക് ചാരനും എന്ന് ഓം സ്വാമി
-- രണ്ടു പേരും ഒന്നിച്ചായിരിക്കും ഡോക്ടറെ കണ്ടത്
3) "സാംസ്‌കാരിക നായകന്മാരെ വിമർശിച്ചു ബിജെപി, അവാർഡുകൾക്ക് വേണ്ടി മനുഷ്യത്വം പണയം വയ്ക്കുന്നു"
--- അവാർഡ് കിട്ടിയാൽ അല്ലെ അടുത്ത തവണ അത് തിരികെ കൊടുക്കാൻ പറ്റുള്ളൂ.
4) "കലോത്സവം കലാകാരന്റെ വളർച്ച അല്ല" ഏച്ചിക്കാനം.
--- 100 ശതമാനം സാരി. അത് എല്ലാര്ക്കും അറിയാം. വളർച്ച ഇല്ലന്ന് പറയാൻ പറ്റില്ല.
സംഘാടകരും ഇടനിലക്കാരും വളരുന്നുണ്ടല്ലോ
5) " 18 വര്ഷങ്ങള്ക്കു ശേഷം സൽമാൻ ഖാനെ കോടതി വെറുതെ വിട്ടു" bignews live
--- ഇത് കേട്ടാൽ തോന്നും 18 വർഷമായി സൽമാൻ ഖാൻ ജയിലിൽ ആയിരുന്നെന്നു
6) N.D. തിവാരി, ബിജെപിയിൽ ചേർന്നു - വാർത്ത
--- ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട്
7) " ആർ ബി ഐ ഗവർണർ സെക്രട്ടറിയെ പോലെ പെരുമാറുന്നു: അരുൺ ഷൂരി
--- കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ
8) സ്മാർട്ടായി കെ എസ് ആർ ടി സി, നാളെ മുതൽ യാത്ര കാർഡുകൾ: വാർത്ത
-- ഇനി ചില്ലറ ഇല്ല എന്ന് പറഞ്ഞു ആരെയും ഇറക്കി വിടില്ല, തല്ലി ചതക്കില്ല













ഉരുളയ്ക്ക് ഉപ്പേരി

" കീറിയ കുർത്ത ഉയർത്തി കാട്ടി രാഹുൽ ' ഞാൻ ദരിദ്രൻ' "
ഇനി എന്നാണ് പാന്റ് ഊറി കാട്ടുന്നതെന്നറിയാൻ ജനം

ഉരുളയ്ക്ക് ഉപ്പേരി

"പ്രിയ ബിജെപി ഭയപ്പെടേണ്ട, രാഹുൽഗാന്ധി" മനോരമ വാർത്ത
കേട്ടാൽ തോന്നും ബിജെപി പേടിച്ചു ട്രൗസറിൽ മുള്ളി എന്ന്